2022 നവംബർ 1 മുതൽ Ehteraz ആപ്പിന്റെ ഉപയോഗം രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ഒക്ടോബർ 26-ന് നടന്ന ഖത്തർ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ക്യാബിനറ്റ് തീരുമാന പ്രകാരം, 2022 നവംബർ 1 മുതൽ ഖത്തറിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാണ് Ehteraz ആപ്പിന്റെ ഉപയോഗം നിർബന്ധമാക്കുന്നത്.
ഇതോടെ വീടിന് പുറത്തിറങ്ങുന്നവർ Ehteraz ആപ്പ് നിർബന്ധമായും ഫോണുകളിൽ പ്രയോഗക്ഷമമാക്കിയിരിക്കണം എന്ന തീരുമാനവും, പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Ehteraz ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധിച്ചിരിക്കണമെന്ന തീരുമാനവും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തുന്നതാണ്.
രാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താനുള്ള 2022 ഒക്ടോബർ 19-ലെ കാബിനറ്റ് തീരുമാനം തുടരുമെന്നും ഖത്തർ ക്യാബിനറ്റ് ഒക്ടോബർ 26-ന് വ്യക്തമാക്കിയിട്ടുണ്ട്. അടഞ്ഞ പൊതു ഇടങ്ങളിൽ ഉപഭോക്താക്കളുമായി അടുത്തിടപഴകേണ്ടി വരുന്ന ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുള്ള തീരുമാനവും തുടരുന്നതാണ്.
രാജ്യത്തെ COVID-19 മുൻകരുതൽ നിബന്ധനകളിൽ 2022 നവംബർ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം 2022 ഒക്ടോബർ 26-ന് അറിയിച്ചിട്ടുണ്ട്.