ഖത്തർ: മെയ് 10 മുതൽ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

Qatar

2022 മെയ് 10 മുതൽ വെസ്റ്റ് ബേയിലെ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അൽ ശാഖിയ സ്ട്രീറ്റിൽ വടക്കൻ ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വടക്കൻ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുന്നതെന്നും, അൽ ശാഖിയ സ്ട്രീറ്റിൽ തെക്കൻ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസം നേരിടില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 10 മുതൽ രണ്ട് മാസത്തേക്കാണ് ഈ നിയന്ത്രണം.

ഈ മേഖലയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ബല്ഹമ്പർ സ്ട്രീറ്റിൽ നിന്ന് അൽ ശാഖിയ സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബാൽഹനീൻ സ്ട്രീറ്റ് ഉപയോഗപ്പെടുത്താമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.