ഖത്തർ: പരിചയമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകളെക്കുറിച്ച് CRA മുന്നറിയിപ്പ് നൽകി

featured GCC News

പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) മുന്നറിയിപ്പ് നൽകി. 2024 മെയ് 18-നാണ് CRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം ഫോൺ കാളുകൾ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് CRA നിർദ്ദേശിച്ചിട്ടുണ്ട്. അപരിചതമായ വിദേശ നമ്പറുകളിൽ നിന്ന് വരുന്ന മിസ്സ്ഡ് കാളുകൾ ഫോണുകൾ ഹാക്ക് ചെയ്യുന്നത് ലക്ഷ്യമിട്ടുള്ളവയാകാനിടയുണ്ടെന്ന് CRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ഇത്തരം നമ്പറുകളിലേക്ക് തിരിച്ച് വിളിക്കരുതെന്നും CRA കൂട്ടിച്ചേർത്തു.