ഖത്തർ: 2026 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

Qatar

2026 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 ജനുവരി 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ പെട്രോൾ, ഡീസൽ വിലകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.

2026 ഫെബ്രുവരി മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 1.80 റിയാൽ. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 1.85 റിയാൽ. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
  • ഡീസൽ – ലിറ്ററിന് 1.90 റിയാൽ. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)