ഖത്തർ: വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

featured GCC News

കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അനുവദിച്ചിരുന്ന അധിക സമയം നീട്ടിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2025 ഓഗസ്റ്റ് 28-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് നിയമം ’19/2007′-ലെ ആർട്ടിക്കിൾ 11 പ്രകാരം കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ രേഖകൾ പുതുക്കുന്നതിന് 60 ദിവസത്തെ അധിക സമയം കൂടി അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 28 മുതലാണ് അറുപത് ദിവസത്തെ ഈ അധിക സമയം ആരംഭിക്കുന്നത്.

ഇത്തരം രേഖകൾ പുതുക്കുന്നതിന് 2025 ജൂലൈ 27 മുതൽ മുപ്പത് ദിവസത്തെ അധിക സമയമാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ 2025 ഓഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധികസമയമായി നീട്ടി നൽകിയിരിക്കുന്നത്.