വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി

featured GCC News

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) മുന്നറിയിപ്പ് നൽകി. 2026 ഫെബ്രുവരി 7-നാണ് GTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇമെയിൽ സന്ദേശങ്ങളിലൂടെ നടത്തുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ജനറൽ ടാക്സ് അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

GTA ഉദ്യോഗസ്ഥരെ അനുകരിച്ച് കൊണ്ട്, ഇമെയിൽ സന്ദേശങ്ങളിലൂടെ വ്യക്തികളെ കബളിപ്പിക്കുന്നതിനും, അവരെ സന്ദേശങ്ങളിലടങ്ങിയിട്ടുള്ള വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും, അവരുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനും ഇത്തരം തട്ടിപ്പ് സംഘങ്ങൾ ശ്രമിക്കുന്നതായി ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും, ടാക്സ് സംബന്ധിയായതുൾപ്പടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കരുതെന്നും GTA കൂട്ടിച്ചേർത്തു.