ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ HMC തീരുമാനിച്ചത്.
ഫെബ്രുവരി 9-ന് രാത്രിയാണ് HMC ഇത്തരം ഒരു അറിയിപ്പ് നൽകിയത്. 2021 ഫെബ്രുവരി 12, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് HMC ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, ഫെബ്രുവരി 12 മുതൽ താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല:
- Communicable Disease Center
- Hazm Mebeireek General Hospital
- The Cuban Hospital
- Mesaieed Hospital
HMC-യുടെ കീഴിലുള്ള മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായി സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്:
- HMC-യുടെ കീഴിലുള്ള മറ്റു ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ മാത്രമാണ് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.
- 15 മിനിറ്റ് വീതമാണ് സന്ദർശകർക്ക് പരമാവധി അനുവദിക്കുന്നത്.
- ഒരു സന്ദർശകന് മാത്രമേ ഒരു സമയം പ്രവേശനം നൽകൂ.
- മുഴുവൻ സന്ദർശകർക്കും മാസ്കുകൾ, ‘Ehteraz’ ആപ്പ് എന്നിവ നിർബന്ധമാണ്.
- മുഴുവൻ സന്ദർശകരുടെയും ശരീരോഷമാവ് പരിശോധിക്കുന്നതാണ്.
മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തിയാണ് സന്ദർശക മാനദണ്ഡങ്ങളിലുള്ള ഈ മാറ്റങ്ങളെന്ന് HMC വ്യക്തമാക്കി.