ലുസൈൽ ട്രാം യാത്രികരുടെ എണ്ണം 10 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി. 2025 ഓഗസ്റ്റ് 2-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.
فخورون بتسجيل #ترام_لوسيل 10 ملايين راكب منذ انطلاق عملياته التشغيلية، في إنجاز تشغيلي يعكس تنامي ثقة الجمهور في شبكة الترام، ويؤكد على الدور المحوري الذي يؤديه في دعم منظومة النقل العام من خلال تعزيز حلول التنقل المستدام داخل مدينة لوسيل ومختلف وجهاتها الحيوية، فضلا عن ربطها… pic.twitter.com/AYhfq6SOJI
— Qatar Rail (@QatarRail) August 2, 2025
2022 ജനുവരിയിൽ ലുസൈൽ ട്രാം പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം പത്ത് ദശലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
നിവാസികളുടെയും, സന്ദർശകരുടെയും ഇടയിൽ ലുസൈൽ ട്രാം സേവനങ്ങളോടുള്ള വിശ്വാസമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

