ഖത്തർ: മാർച്ച് 10 മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 10, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 9-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 മാർച്ച് 10 മുതൽ രാജ്യവ്യാപകമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും, രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ മഴ വരുന്ന ആഴ്ചയുടെ പകുതി വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: Qatar News Agency.