2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ഒക്ടോബർ 31 മുതൽ താഴെ പറയുന്ന മൂന്ന് റൂട്ടുകളിലെ മെട്രോ ലിങ്ക് സേവനങ്ങളാണ് പുനരാരംഭിക്കുന്നത്:
- M126 – Ras Bu Fontas.
- M133 – Al Wakra.
- M147 – Qatar University.
ദോഹ മെട്രോയുടെ സ്റ്റേഷനുകളിലേക്കെത്തുന്ന ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ പരിധിയിൽ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഫീഡർ ബസ് സംവിധാനമാണ് മെട്രോ ലിങ്ക്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മെട്രോ ലിങ്ക് സേവനങ്ങൾ വിവിധ റൂട്ടുകളിലായി പടിപടിയായി പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്.
2021 ജൂൺ 30 മുതൽ M132 (Al Wakra), M123 (Oqba Ibn Nafie), M139 (Umm Ghuwailina), M114 (Al Doha Al Jadeda) എന്നീ റൂട്ടുകളിലും, 2021 സെപ്റ്റംബർ 26 മുതൽ M207 (Al Messila), M112 (Al Doha Al Jadeda), M113 (Al Doha Al Jadeda), M116 (Umm Ghuwailina), M120 (Al Matar Al Qadeem) എന്നീ റൂട്ടുകളിലും മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചിരുന്നു.