2021 ജൂൺ 30, ബുധനാഴ്ച്ച മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് ജൂൺ 29-ന് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദോഹ മെട്രോയുടെ സ്റ്റേഷനുകളിലേക്കെത്തുന്ന ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളുടെ രണ്ട് മുതൽ 5 കിലോമീറ്റർ പരിധിയിൽ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഫീഡർ ബസ് സംവിധാനമാണ് മെട്രോ ലിങ്ക്. ജൂൺ 30 മുതൽ താഴെ പറയുന്ന നാല് റൂട്ടുകളിലെ മെട്രോ ലിങ്ക് സേവനങ്ങളാണ് പുനരാരംഭിക്കുന്നത്:
- M132 – Al Wakra.
- M123 – Oqba Ibn Nafie.
- M139 – Umm Ghuwailina
- M114 – Al Doha Al Jadeda