രാജ്യത്തെ കടൽത്തീരങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നവർ, ഇതിനായി കല്‍ക്കരി മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഖത്തർ മുനിസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 22-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഖത്തറിലെ കടൽത്തീരങ്ങളിൽ പാചകം ചെയ്യുന്നതിനായി തീകത്തിക്കുന്നവർ, കരി പോലുള്ള വസ്തുക്കൾ മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കരുതെന്നും, ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫയർ പിറ്റുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിവരുന്ന കരിക്കട്ടകൾ കൃത്യമായ രീതിയിൽ, ഇതിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള ഇടങ്ങളിൽ, സുരക്ഷിതമായി നിർമാർജ്ജനം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കത്തിച്ച ശേഷമുള്ള കൽക്കരി മണലിൽ നിന്ന് വേർതിരിച്ചെടുത്ത് കടൽത്തീരങ്ങൾ വൃത്തിയാക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Pixabay.