ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 2025 ഡിസംബർ 4-നാണ് ഖത്തർ സാംസ്കാരിക മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
سعادة الشيخ عبدالرحمن بن حمد آل ثاني، رئيس اللجنة المنظمة لاحتفالات اليوم الوطني للدولة ووزير الثقافة: بعد انقطاع دام ثلاث سنوات، يعود المسير الوطني هذا العام ليُجسد مظاهر التكاتف والولاء ويُعزّز مشاعر الفخرِ والاعتزاز بروح الوحدة الوطنيّة. pic.twitter.com/Cgp2w4WrtF
— وزارة الثقافة (@MOCQatar) December 4, 2025
ഈ അറിയിപ്പ് പ്രകാരം ദോഹ കോർണിഷിൽ വെച്ച് 2025 ഡിസംബർ 18-ന് അതിഗംഭീരമായ രീതിയിൽ നാഷണൽ ഡേ പരേഡ് നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാഷണൽ ഡേ പരേഡ് വീണ്ടും സംഘടിപ്പിക്കുന്നത്.

