റമദാനുമായി ബന്ധപ്പെട്ട് 904 വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.
2024 മാർച്ച് 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം അനുസരിച്ച്, റമദാൻ മാസത്തിൽ 904 നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിലക്കിഴിവ് 2024 മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് റമദാൻ അവസാനം വരെ തുടരുമെന്ന് MoCI വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വില്പനശാലകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ വിലക്കിഴിവ് നടപ്പിലാക്കുന്നത്. കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്.
പാൽ, ധാന്യമാവ്, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്പന്നങ്ങള്, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, എണ്ണ, മുട്ട, പേപ്പർ നാപ്കിനുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.moci.gov.qa/wp-content/uploads/2024/03/MOCI_Ramadan-List_27w-x-37h_20240302-without-CropMarks_compressed.pdf എന്ന വിലാസത്തിൽ നിന്ന് വിലക്കിഴിവ് ലഭിക്കുന്ന സാധനങ്ങളുടെ പൂർണ്ണ പട്ടിക ലഭ്യമാണ്.
Cover Image: Qatar News Agency.