ഖത്തർ: വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണമെന്ന് MoCI

Qatar

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) നിർദ്ദേശം നൽകി. 2023 ഏപ്രിൽ 6-ന് രാത്രിയാണ് ഖത്തർ MoCI ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഔദ്യോഗിക രേഖകളിൽ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ MoCI വാണിജ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊമേർഷ്യൽ ലൈസൻസ്, മറ്റു ഔദ്യോഗിക രേഖകൾ എന്നിവയുടെ സാധുത പുതുക്കുന്ന നടപടികൾക്ക് ഇത്തരം വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നത് നിർബന്ധമാണെന്ന് MoCI ചൂണ്ടിക്കാട്ടി.

ഇത്തരം വിവരങ്ങൾ പുതുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും മറ്റും പുതുക്കി നൽകില്ലെന്നും MoCI കൂട്ടിച്ചേർത്തു. ഈ വിവരങ്ങൾ Metrash2 ആപ്പിലൂടെ പുതുക്കാമെന്ന് MoCI അറിയിച്ചിട്ടുണ്ട്.

Cover Image: Qatar MoI.