ഖത്തർ: വിദേശകാര്യ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി

featured GCC News

ഖത്തർ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് (MOFA) ഒരു പുതിയ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. 2024 മെയ് 5-നാണ് MOFA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ H.E. അഹ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദിയാണ് മെയ് 5-ന് ഈ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയാണ് ഈ പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള നിരവധി സേവനങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഈ പുതിയ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാക്കുന്നതാണ്.