ഖത്തർ: നവംബർ 21-ന് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

GCC News

2021 നവംബർ 21, ഞായറാഴ്ച്ച വൈകീട്ട് ഏതാനം മണിക്കൂർ സമയത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസ് അബു അബൗദ് ഇന്റർസെക്ഷൻ മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെയാണ് ഞായറാഴ്ച്ച വൈകീട്ട് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നവംബർ 21-ന് വൈകീട്ട് 5 മണിമുതൽ രാത്രി 12 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. റാസ് അബു അബൗദ് ഇന്റർസെക്ഷൻ മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെയുള്ള ഗതാഗത നിയന്ത്രണത്തിന് പുറമെ, ഈ കാലയളവിൽ മറ്റിടങ്ങളിലും ഗതാഗത നിയന്ത്രണം അനുഭവപ്പെടാമെന്നും, ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Source: Qatar MoI.

കോർണിഷ് സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച ഒരു മാപ്പ് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.