പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 12-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടിന് കീഴിലുള്ള യൂണിഫൈഡ് സർവീസസ് വകുപ്പിന്റെ ഔദ്യോഗിക സേവനകേന്ദ്രങ്ങളുടെയും, ഓഫീസുകളുടെയും പ്രവർത്തനസമയക്രമം ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
- മിസൈമീർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- അൽ ശഹാനിയ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- അൽ റയ്യാൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- ഉം സലാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- അൽ വക്ര സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- അൽ ഖോർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- ഉം അൽ സ്‌നീം സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- അൽ ഷമാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
- ഹമദ് മെഡിക്കൽ കോർപറേഷൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ.
- ലുസൈൽ സെന്റർ – രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 വരെ.
- ഖത്തർ എയർവേസ് സെന്റർ – രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ.
- സൗഖ് വാഖിഫ് സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
- ദി പേൾ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
- ഖത്തർ ഫിനാൻഷ്യൽ സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.