ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ റോഡുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 നവംബർ 16-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ച്ചകൾ മുതലായ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായാണ് ഇത്തരം റഡാറുകൾ രാജ്യവ്യാപകമായി പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്.
ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Qatar News Agency.