രാജ്യത്തെ സൈക്കിൾ യാത്രികർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. 2025 ജൂലൈ 26-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Adhering to traffic rules while riding bicycles helps prevent accidents and ensures safety and security.
— Ministry of Interior – Qatar (@MOI_QatarEn) July 26, 2025
Stay safe. #MOIQatar #TrafficQatar pic.twitter.com/hwnriMopOC
ഈ അറിയിപ്പ് പ്രകാരം, അപകടങ്ങൾ തടയുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈക്കിൾ യാത്രികരോട് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:
- ട്രാഫിക് നിയമങ്ങൾ, ട്രാഫിക് നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കേണ്ടതാണ്.
- സുരക്ഷിതമായ റൈഡിങ് ശീലങ്ങൾ പാലിക്കുക.
- സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകൾ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേർന്ന് സൈക്കിൾ ഉപയോഗിക്കേണ്ടതാണ്.
- ഹെൽമെറ്റ്, റിഫ്ലക്ടറുകളുള്ള വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- സൈക്കിളുകളുടെ മുൻവശത്തും, പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കേണ്ടതാണ്.

