യാത്രാ വേളകളിൽ അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 24-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മറ്റു യാത്രികർക്ക് വേണ്ടി അറിയാത്ത സാധനങ്ങൾ ഉൾക്കൊള്ളുന്ന ലഗ്ഗേജ് കൈവശം സൂക്ഷിക്കുന്നത് നിയമകുരുക്കുകൾക്കിടയാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം ലഗ്ഗേജുകളുമായി യാത്ര ചെയ്യുന്നത് യാത്രാ നടപടികൾ വൈകുന്നതിലേക്കും നിയമ നടപടികൾ നേരിടേണ്ടി വരുന്നതിലേക്കും നയിക്കുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
Cover Image: Pixabay.