ഖത്തർ: സ്വകാര്യ മേഖലയിലെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 27-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ 36 മണിക്കൂറായി നിജപ്പെടുത്തുന്നതാണ്. ദിനവും പരമാവധി ആറ് മണിക്കൂർ എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.