രാജ്യത്തെ 23 ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായും, അവയുടെ പ്രവർത്തനം അവസാനിപ്പിച്ചതായും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 1-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച ഖത്തറിലെ നിയമവ്യവസ്ഥകൾ, നടപടിക്രമങ്ങൾ എന്നിവയിൽ വീഴ്ച്ച വരുത്തിയതിനും, ഉപഭോക്താക്കളിൽ നിന്നുള്ള പരാതികൾ സംബന്ധിച്ച് നടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ച്ച വരുത്തിയതിനുമാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്.
താഴെ പറയുന്ന ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്:
- Al Nasr Recruitment Agency
- Al-Shuyoukh Manpower
- Al-Meer Manpower
- Friends Manpower Recruitment
- On Point Recruitment Solution
- Eurotec Manpower Recruitment
- Regency Manpower Recruitment
- Top Unique Manpower
- Al Waad Manpower Recruitment
- Al-Rashad Manpower Recruitment
- Al Sharif Manpower Recruitment
- Al Baraka to Manpower Recruitment
- Asian Gulf Manpower Recruitment
- White Manpower Recruitment
- Dana Doha Manpower Recruitment
- Al Nouf Recruitment Services
- Royal Manpower Recruitment
- Al Wajba Manpower Recruitment
- Progressive Manpower Recruitment
- Earth Smart Human Resources Company
- Iram Manpower Recruitment
- Al Safsaf Manpower Recruitment
- Al Waab Manpower Recruitment
തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം തുടർച്ചയായി നടത്തിവരുന്ന നടപടികളുടെ ഭാഗമായാണിതെന്ന് അധികൃതർ വ്യക്തമാക്കി.