ഖത്തർ: വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured GCC News

ഖത്തർ തൊഴിൽ മന്ത്രാലയവുമായി ബന്ധമുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 3-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം വ്യാജ അക്കൗണ്ടുകൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുളളവയാണെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും ഖത്തർ തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തട്ടിപ്പുകൾ തടയുന്നതിനായി ഇത്തരം വ്യാജ അക്കൗണ്ടുകളുമായി പേര്, അഡ്രസ്, ഐ ഡി നമ്പറുകൾ, പാസ്സ്‌വേർഡ്, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയ യാതൊരു സ്വകാര്യ വിവരങ്ങളും പങ്ക് വെക്കരുതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമ അക്കൗണ്ട് എന്നിവ ഉപയോഗിക്കാനും പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ: