ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

Qatar

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2023 മാർച്ച് 21-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മെഡിക്കൽ കമ്മിഷൻ വകുപ്പ്, ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകൾ, മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് എന്നിവയുടെ റമദാനിലെ പ്രവർത്തനസമയക്രമം ഈ അറിയിപ്പിൽ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെഡിക്കൽ കമ്മിഷൻ വകുപ്പ്:

രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ രോഗികളെ സ്വീകരിക്കുന്നതാണ്.

ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകൾ:

അൽ വക്ര ഹോസ്പിറ്റൽ, അൽ ഖോർ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ, സിദ്ര മെഡിസിൻ, അൽ അഹ്‍ലി ഹോസ്പിറ്റൽ, ദോഹ ക്ലിനിക് ഹോസ്പിറ്റൽ, അൽ ഇമാദി ഹോസ്പിറ്റൽ, വിമൻസ് ഹെൽത്ത് ആൻഡ് റിസേർച്ച് സെന്റർ എന്നിവിടങ്ങളിലെ ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ജനനം രജിസ്‌റ്റർ ചെയ്യുന്നതിനും, ബർത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. സിദ്ര മെഡിസിൻ, അൽ അഹ്‍ലി ഹോസ്പിറ്റൽ, വിമൻസ് ഹെൽത്ത് ആൻഡ് റിസേർച്ച് സെന്റർ എന്നിവിടങ്ങളിലെ ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകളിൽ ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 4:30 വരെയുള്ള ഷിഫ്റ്റിലും ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ്:

മുൻ‌കൂർ അനുമതി നേടിയ ശേഷം, രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ (ഞായർ മുതൽ വ്യാഴം വരെ) മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ബിൽഡിങ്ങിലെ മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് സന്ദർശിക്കാവുന്നതാണ്.