രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാന പ്രകാരം ഇത്തരം കിറ്റുകൾക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി വില രാജ്യത്തെ മുഴുവൻ ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമാണ്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില:
- ‘Roche Diagnostics GmbH’ പുറത്തിറക്കുന്ന COVID-19 റാപിഡ് ഹോം ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില 35 ഖത്തർ റിയാൽ എന്ന രീതിയിൽ നിയന്ത്രിച്ചിട്ടുണ്ട്.
- രാജ്യത്ത് ലഭ്യമായിട്ടുള്ള മറ്റു COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി 25 റിയാൽ ഈടാക്കാവുന്നതാണ്.