ഖത്തർ: മാരിടൈം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി

featured GCC News

മാരിടൈം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഖത്തർ ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി. 2024 ഓഗസ്റ്റ് 23-നാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മേഖലയിൽ സർവീസ് നടത്തുന്ന എല്ലാ കപ്പൽ കമ്പനികളോടും സുരക്ഷാ നിബന്ധനകളും, സമുദ്ര നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കടലിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മാരിടൈം റെഗുലേഷൻസ് പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മേഖലയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • കപ്പലുകളിൽ എല്ലാ സമയങ്ങളിലും സാധുതയുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
  • കപ്പലുകളെ തിരിച്ചറിയുന്നതിനുള്ള ഐഡി നമ്പറുകൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • കപ്പലുകളിൽ ആവശ്യമായ എല്ലാ മാരിടൈം സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം.

ഇത്തരം നിബന്ധനകളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.