ഖത്തർ: ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ടാക്സി സ്ഥാപനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 13-നാണ് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOTQatar/status/1812033993451110620

അധികൃതരിൽ നിന്നുള്ള പ്രത്യേക ലൈസൻസ് ഇല്ലാതെ ഖത്തറിൽ ഇലക്ട്രോണിക് ആപ്പുകളിലൂടെ യാത്രാ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ മുന്നയിരിപ്പ് ബാധകമാണ്. ഖത്തറിൽ ആകെ ഏഴ് കമ്പനികൾക്ക് മാത്രമാണ് റൈഡ്-ഹെയ്‌ലിംഗ് (ഓൺലൈൻ അപ്പുകളിലൂടെ ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നത്) സേവനങ്ങൾ നൽകുന്നതിന് ഔദ്യോഗിക അനുമതി നല്കിയിട്ടുള്ളതെന്നും ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ അംഗീകൃത റൈഡ്-ഹെയ്‌ലിംഗ് സേവനദാതാക്കൾ:

  • യൂബർ.
  • കർവാ ടെക്നോളജീസ്.
  • ക്യൂഡ്രൈവ്.
  • ബദ്ർ.
  • അബീർ.
  • സൂം റൈഡ്.
  • റെയ്ഡ് (Ryde).