ജൂലൈ 1 മുതൽ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി ഖത്തർ മ്യൂസിയംസ്

featured GCC News

തങ്ങളുടെ കീഴിലുള്ള ഏതാനം സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2024 ജൂലൈ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു. 2024 ജൂൺ 25-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യാഴാഴ്ചകളിൽ പ്രവർത്തിസമയം നീട്ടുന്നതും, ആഴ്ച തോറും ഒരുദിവസം അടച്ചിടുന്നതും ഉൾപ്പടെയുള്ള രീതി നടപ്പിലാക്കികൊണ്ടാണ് പ്രവർത്തന സമയക്രങ്ങളിലുള്ള ഈ സ്ഥിരമായുള്ള മാറ്റം പ്രാവർത്തികമാക്കുന്നത്. പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച രീതിയിൽ മ്യൂസിയങ്ങൾ ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്നതിനും, ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ, ജീവനക്കാർക്കുള്ള പരിശീലനം, പുതിയ പ്രദർശനങ്ങൾ ഒരുക്കൽ തുടങ്ങിയവയ്ക്കും മറ്റുമായി ആവശ്യമായ സമയം അനുവദിക്കുന്നതിനുമായാണ് ഈ തീരുമാനം.

ഈ തീരുമാനപ്രകാരം നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുടെ പ്രവർത്തന സമയക്രമങ്ങളിൽ 2024 ജൂലൈ 1 മുതൽ മാറ്റം വരുത്തുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.

നാഷണൽ മ്യൂസിയം ഓഫ് ഖത്തർ:

  • ഞായർ, തിങ്കൾ, ബുധൻ, ശനി – രാവിലെ 9 മുതൽ വൈകീട്ട് 7 വരെ.
  • ചൊവ്വ – അവധി.
  • വ്യാഴം – രാവിലെ 9 മുതൽ വൈകീട്ട് 9 വരെ.
  • വെള്ളി – ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 7 വരെ.

മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്:

  • ഞായർ, തിങ്കൾ, ചൊവ്വ, ശനി – രാവിലെ 9 മുതൽ വൈകീട്ട് 7 വരെ.
  • ബുധൻ – അവധി.
  • വ്യാഴം – രാവിലെ 9 മുതൽ വൈകീട്ട് 9 വരെ.
  • വെള്ളി – ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 7 വരെ.

3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം:

  • ഞായർ, തിങ്കൾ, ബുധൻ, ശനി – രാവിലെ 9 മുതൽ വൈകീട്ട് 7 വരെ.
  • ചൊവ്വ – അവധി.
  • വ്യാഴം – രാവിലെ 9 മുതൽ വൈകീട്ട് 9 വരെ.
  • വെള്ളി – ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 7 വരെ.

അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്:

  • ഞായർ, ചൊവ്വ, ബുധൻ, ശനി – രാവിലെ 9 മുതൽ വൈകീട്ട് 7 വരെ.
  • തിങ്കൾ – അവധി.
  • വ്യാഴം – രാവിലെ 9 മുതൽ വൈകീട്ട് 9 വരെ.
  • വെള്ളി – ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 7 വരെ.