ഖത്തർ: കാൽനട യാത്രികർക്കുള്ള എട്ട് മേൽപ്പാലങ്ങൾ തുറന്ന് കൊടുത്തു

Qatar

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കാൽനട യാത്രികർക്കുള്ള എട്ട് മേൽപ്പാലങ്ങൾ തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ആൾത്തിരക്കേറിയ ഇടങ്ങളിലായാണ് ഈ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

നജ്മ, അൽ ഖലീജ്, അൽ ഇസ്തിഖ്‌ലാൽ, അൽ ഫറൂസിയ, ഒനൈസ, ദോഹ എക്സ്പ്രെസ്സ്‌ ഹൈവേ, അൽ വുഖൈർ റോഡ്, സി-റിംഗ് റോഡ് എന്നിവിടങ്ങളിലാണ് കാൽനട യാത്രികർക്കുള്ള ഈ പുതിയ മേൽപ്പാലങ്ങൾ തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Qatar Public Works Authority.

ഇതിൽ ഏതാനം മേൽപ്പാലങ്ങൾ ഫിഫ വേൾഡ്കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ട്രെയിനിങ്ങ് സ്റ്റേഡിയങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

Source: Qatar Public Works Authority.

സുഹെയിം ബിൻ ഹമദ് സ്റ്റേഡിയം, ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയം, ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ഈ മേൽപ്പാലങ്ങൾ പണിതീർത്തിരിക്കുന്നത്. അൽ ഫറൂസിയ മേൽപ്പാലം ഉപയോഗിച്ച് കൊണ്ട് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്നും, ഈ മേൽപ്പാലത്തിലൂടെ കാൽ നടയാത്രികർക്കൊപ്പം സൈക്കിൾ യാത്രികർക്കും സഞ്ചരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.