ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. 2024 ജൂൺ 30-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തറിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും, കൂടുതൽ മേഖലകളിൽ സഹകരണം അഭിവൃദ്ധിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങൾ ഇരുവരും വിശകലനം ചെയ്തു.
Cover Image: Qatar News Agency.