രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ തുടരാൻ ക്യാബിനറ്റ് തീരുമാനിച്ചതായി ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു. മെയ് 6-ന് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തറിലെ COVID-19 രോഗ സ്ഥിതിഗതികളെക്കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ക്യാബിനറ്റിൽ വിശദീകരണം നൽകി. രാജ്യത്ത് രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ നടപടികളെക്കുറിച്ചും ആരോഗ്യ വകുപ്പ് ക്യാബിനെറ്റിനെ ധരിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഈ നടപടികൾ തുടരാൻ ക്യാബിനറ്റിൽ തീരുമാനമുണ്ടായത്.