ഖത്തർ: ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് മോവസലാത്

Qatar

2022 ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ഖത്തർ മോവസലാത് അറിയിച്ചു. പാർപ്പിട മേഖലകളിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ നൽകുന്നതിനായാണ് പ്രധാനമായും ഈ പുതിയ ബസുകൾ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ 90 പുതിയ ഇലക്ട്രിക് ബസുകളാണ് ഒക്ടോബർ 2 മുതൽ മോവസലാത് നിരത്തിലിറക്കുന്നത്. അൽ സാദ് മെട്രോ സ്റ്റേഷനിൽ വെച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് മോവസലാത് ഇക്കാര്യം പ്രഖ്യാപിച്ചത്.