ഖത്തർ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്ത് 2024 ജൂലൈ 15 മുതൽ ചൂട്, ഈർപ്പം എന്നിവ കൂടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂലൈ 15-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അന്തരീക്ഷ താപനില ഉയരുന്നതിനും, അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനും സാധ്യതയുള്ള ദിനങ്ങൾ ജൂലൈ 15 മുതൽ ആരംഭിക്കുന്നതായി ഖത്തർ അധികൃതർ വ്യക്തമാക്കി. അടുത്ത 13 ദിവസത്തെ കാലയളവിൽ ചൂട് കൂടുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഈ കാലയളവിൽ തീരദേശമേഖലകളിൽ ഈർപ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ദിനങ്ങളിൽ പ്രാദേശികമായി സിമൂം എന്ന പേരിൽ അറിയപ്പെടുന്ന വളരെയധികം ചൂടുള്ളതും, വരണ്ടതുമായ കാറ്റ് പകൽ സമയങ്ങളിൽ വ്യാപകമായി അനുഭവപ്പെടുമെന്നും അധികൃതർ അറിയിച്ചു.