ഖത്തർ: വാഹന രജിസ്‌ട്രേഷൻ സമയബന്ധിതമായി പുതുക്കാൻ നിർദ്ദേശം

featured GCC News

കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ മുപ്പത് ദിവസത്തിനകം പുതുക്കാൻ വാഹന ഉടമകളോട് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ രേഖകൾ 2025 ജൂലൈ 27 മുതൽ മുപ്പത് ദിവസത്തിനകം പുതുക്കാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. വാഹന രജിസ്‌ട്രേഷൻ സമയബന്ധിതമായി പുതുക്കണമെന്നും, ഇതിൽ ഇളവുകൾ നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ വീഴ്ച വരുത്തുന്ന ഉടമകളുടെ വാഹനം രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പടെയുന്ന നടപടികൾ നേരിടേണ്ടി വരാവുന്നതാണ്.