വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MoCI) മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 11-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تود وزارة التجارة والصناعة تذكير السادة المواطنين والمقيمين بضرورة حماية بياناتهم الشخصية من السرقة وسوء الاستغلال. وتشدد الوزارة على أنها لا تطلب الإفصاح عن أي البيانات الشخصية، مثل كلمات المرور أو رموز التحقق. للإبلاغ عن نشاط مشبوه، اتصل على الرقم 16001.#التجارة_والصناعة pic.twitter.com/gwQAGLJcR5
— وزارة التجارة والصناعة (@MOCIQatar) August 11, 2025
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൗരന്മാരോടും, നിവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യക്തികളിൽ നിന്ന് പാസ്സ്വേർഡുകളോ, ഒ. ടി. പികളോ ആവശ്യപ്പെട്ട് കൊണ്ട് മന്ത്രാലയത്തിൽ നിന്ന് ബന്ധപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രഹസ്യവിവരങ്ങൾ പങ്ക് വെക്കുന്നതിന് വ്യക്തികളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയം ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കേണ്ടത് അത്യന്തം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം തട്ടിപ്പ് ഫോൺ കാളുകൾ, വ്യാജ സന്ദേശങ്ങൾ, ഇമെയിലുകൾ തുടങ്ങിയവയെക്കുറിച്ച് ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സംശയകരമായ സന്ദേശങ്ങളും, ഫോൺ കാളുകളും ലഭിക്കുന്ന അവസരത്തിൽ പൊതുജനങ്ങൾക്ക് 16001 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

