ദുബായ്: ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് RTA-യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം

UAE

ഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസിന് പുറമെയാണിത്.

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ റൈഡർമാരുടെ കർത്തവ്യനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി. ഇത്തരം ഡ്രൈവർമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഒരു പദ്ധതി RTA ആരംഭിച്ചിട്ടുണ്ട്.

RTA-യുടെ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ ഈ സർട്ടിഫിക്കേഷൻ പദ്ധതി ലഭ്യമാണ്. സമഗ്രമായ പരിശീലനപരിപാടികൾക്ക് ശേഷമാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ കീഴിലുള്ള ഇത്തരം ജീവനക്കാർക്ക് ഈ പരിശീലനം നൽകുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുന്നതാണ്.