രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 2, വ്യാഴാഴ്ച മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 27-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഇതിന്റെ ഫലമായി മെയ് 2 മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഏതാനം മേഖലകളിൽ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടക്കത്തിൽ വടക്കൻ ഗവർണറേറ്റുകളിലായിരിക്കും അനുഭവപ്പെടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്ന് ഇത് അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിലേക്കും വ്യാപിക്കാനിടയുണ്ട്.