ഖത്തർ: ജനുവരി 28 വരെ മഴ തുടരും

GCC News

രാജ്യത്ത് 2023 ജനുവരി 28, ശനിയാഴ്ച വരെ മഴ തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 26-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഈ വാരാന്ത്യം അവസാനിക്കുന്നത് വരെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജനുവരി 27, 28 തീയതികളിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രിയും, കൂടിയ താപനില 21 ഡിഗ്രിയും രേഖപ്പെടുത്തുന്നതിനിടയുള്ളതായും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ – വടക്കുകിഴക്കന്‍ ദിശയിൽ 8 മുതൽ 18 നോട്ട് വരെ വേഗത്തിൽ കാറ്റ് വീശുന്നതിനിടയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.

2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

Cover Image: Qatar News Agency.