രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 1, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 നവംബർ 27-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني: استمرار هطول الأمطار الرعدية على معظم مناطق المملكة حتى الأحد المقبل. pic.twitter.com/CQqzt7C1d3
— الدفاع المدني السعودي (@SaudiDCD) November 27, 2024
മക്ക മേഖലയിൽ ഡിസംബർ 1 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടെന്നുളള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
റിയാദ്, അസീർ, ജസാൻ എന്നിവിടങ്ങളിലും ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, മദീന, നജ്‌റാൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.