രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 4, തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഡിസംബർ 1-നാണ് സൗദി കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 ഡിസംബർ 4 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മക്ക, മദീന തുടങ്ങിയ മേഖലകളിൽ മഴയ്ക്കൊപ്പം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്വരകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
സൗദി അധികൃതർ നൽകുന്ന കാലാവസ്ഥാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Saudi Press Agency.