രാജ്യത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും 2023 സെപ്റ്റംബർ 8, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 സെപ്റ്റംബർ 3-നാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ കാലയളവിൽ മക്ക, അസീർ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ മഴയോടൊപ്പം കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയും അനുഭവപ്പെടാവുന്നതാണ്. റിയാദ്, മദീന, നജ്‌റാൻ പ്രദേശങ്ങളിൽ പൊടിക്കാറ്റ്, സാമാന്യം ഭേദപ്പെട്ട മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ മുതലായ പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.