റാസ് അൽ ഖൈമ: ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

GCC News

2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2025 ജനുവരി 13-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൌണ്ട്എബൌട്ട് (അൽ റഫാ) മുതൽ അൽ മർജാൻ ഐലൻഡ് റൌണ്ട് എബൌട്ട് വരെയുള്ള മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതിനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു.

ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ഈ മേഖലയിൽ റഡാറുകളിൽ വേഗപരിധി സംബന്ധിച്ച മാറ്റം വരുത്തുന്നതാണ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.