2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം ഒരു ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#RasAlKhaimah breaks #Guinness World Record during #NewYear2026 celebrations for the largest aerial display of a phoenix formed by multirotor drones#WamNewshttps://t.co/TlTiZxpdhJ pic.twitter.com/n8cZBtmirn
— WAM English (@WAMNEWS_ENG) January 1, 2026
പുതുവർഷ രാവിൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ഫയർവർക്സ്, ഡ്രോൺ ഷോ പ്രദർശനമാണ് റാസൽഖൈമയിൽ ഒരുക്കിയിരുന്നത്. ‘മൾട്ടി-റോട്ടർ/ ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ ഫീനിക്സ് പക്ഷിയുടെ രൂപം’ എന്ന ഗിന്നസ് റെക്കോർഡാണ് പുതുവർഷരാവിൽ റാസ് അൽ ഖൈമ നേടിയത്.

പയ്റോ ഡ്രോണുകൾ, ലേസർ ഡ്രോണുകൾ എന്നിവ ഉൾപ്പടെ 2300-ലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ ഫീനിക്സ് രൂപം റാസൽഖൈമയുടെ വാനിൽ തീർത്തത്. 1000 പയ്റോ ഡ്രോണുകൾ തീജ്വാലയിൽ തിളങ്ങുന്ന രീതിയിലുള്ള ഫീനിക്സ് പക്ഷിയുടെ ചിറകുകൾക്ക് രൂപം നൽകി.

റാസ് അൽ ഖൈമയുടെ ആതിഥേയത്വം, തുറന്ന പ്രകൃതം എന്നിവയുടെ പ്രതീകമായി വാനിൽ തെളിഞ്ഞ ‘ദി വെൽക്കം’ എന്ന തുറന്ന് പിടിച്ച കൈകളോടെ കടലിൽ നിന്നുയരുന്ന മനുഷ്യ രൂപവും ഡ്രോൺ ഷോയിൽ ഏറെ ശ്രദ്ധേയമായി.

തുടർന്ന് മാർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 6 കിലോമീറ്റർ നീളത്തിൽ 15 മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രകടനം അരങ്ങേറി.
WAM [Cover Image: WAM.]

