റാസ് അൽ ഖൈമയിൽ ഇലക്ട്രിക് പറക്കും വാഹനം പരീക്ഷിച്ചു

featured UAE

റാസ് അൽ ഖൈമയിൽ ഒരു ഇലക്ട്രിക് പറക്കും വാഹനം പരീക്ഷിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനീസ് കമ്പനിയായ ‘XPENG AEROHT’ പുറത്തിറക്കിയിട്ടുള്ള ഒരു ഇലക്ട്രിക്ക് പറക്കും വാഹനത്തിന്റെ പരീക്ഷണമാണ് റാസ്‌ അൽ ഖൈമയിൽ നടന്നത്. റാസ് അൽ ഖൈമ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖാസിമി ഈ പരീക്ഷണപറക്കലിന് സാക്ഷ്യം വഹിച്ചു.

അൽ ജസീറ ഏവിയേഷൻ ക്ലബിൽ വെച്ചായിരുന്നു ഈ പരീക്ഷണപറക്കൽ. യു എ ഇയിലെ ചൈനീസ് അംബാസഡർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.