ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ നൽകുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ റാസ് അൽ ഖൈമ ഇക്കണോമിക് സോൺ (RAKEZ), യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ഒപ്പ് വെച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
RAKEZ, UAE–India CEPA Council announce partnership on UAE-India Start-up Series#WamNews https://t.co/fxqbKjvp5M pic.twitter.com/C8KteFsHnj
— WAM English (@WAMNEWS_ENG) September 15, 2025
യു എ ഇ – ഇന്ത്യ സ്റ്റാർട്ട്-അപ്പ് സീരീസിന്റെ ഭാഗമായാണിത്. RAKEZ ചീഫ് ഗവണ്മെന്റ് ആൻഡ് കോർപ്പറേറ്റ് റിലേഷൻസ് ഓഫീസർ യാസിർ അബ്ദുല്ലാഹ് അൽ ആഹ്മെദ്, CEPA കൗൺസിൽ ഡയറക്ടർ ആഹ്മെദ് അല്ജനെഇബി എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

ഉയർന്ന സാധ്യതകളുള്ള ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് ആവശ്യമായ സഹായങ്ങളും, പിന്തുണയും നൽകുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത നടപടികളെ ഏകോപിപ്പിക്കുന്നതിനാണ് ഈ സംരംഭം.
WAM

