റാസ് അൽ ഖൈമ: സർക്കാർ മേഖലയിൽ ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

UAE

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് റാസ് അൽ ഖൈമ അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ 16-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റാസ് അൽ ഖൈമ എക്സിക്യൂട്ടീവ് കൗൺസിലിന്റേതാണ് ഈ തീരുമാനം. എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ അറിയിപ്പ് പ്രകാരം, റാസ് അൽ ഖൈമയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ജീവനക്കാർ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിലൊഴികെ ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.