നഗരത്തിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയതായി റിയാദ് റീജിയൻ മുനിസിപ്പാലിറ്റി അറിയിച്ചു.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി മൂന്ന് വിഭാഗങ്ങളിലായി പത്ത് പാർക്കിംഗ് മേഖലകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ആദ്യ വിഭാഗം കിംഗ് ഫഹദ് റോഡിന് കിഴക്ക് ഭാഗത്തായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം വിഭാഗം കിംഗ് ഫഹദ് റോഡിന് പടിഞ്ഞാറ് ഭാഗത്തായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കിംഗ് അബ്ദുല്ല റോഡിന് വടക്ക് വശം വരെയും, മക്ക റോഡിന് തെക്ക് ഭാഗം വരെയും ഉൾപ്പെടുന്നു. മൂന്നാമത്തെ വിഭാഗം റിയാദ് നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
റസിഡൻഷ്യൽ മേഖലകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് റിയാദിന്റെ വിവിധ പ്രദേശങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.