സൗദി അറേബ്യ: റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ 2024 സമാപിച്ചു

featured GCC News

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2024 സെപ്റ്റംബർ 5-ന് സമാപിച്ചു. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിച്ചത്.

2024 സെപ്റ്റംബർ 26-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിലേക്ക് ഒരു ദശലക്ഷത്തിലധികം സന്ദർശകരെത്തിയതായി സംഘാടകർ അറിയിച്ചു. ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഏതാണ്ട് 28 ദശലക്ഷം റിയാലിന്റെ മൂല്യമുള്ള പുസ്തകങ്ങളുടെ വിൽപ്പന നടന്നു.

സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിച്ചത്. മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം അറബ്, അന്താരാഷ്ട്ര പ്രസാധകർ ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്തു.

എണ്ണൂറ് പവലിയനുകളാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയറിൽ ഒരുക്കിയിരുന്നത്. പുസ്തകമേളയുടെ ഭാഗമായി സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഇരുനൂറില്പരം പരിപാടികളും അരങ്ങേറി.