സൗദി: റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സെപ്റ്റംബർ 26-ന് ആരംഭിക്കും

featured GCC News

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2024 സെപ്റ്റംബർ 26-ന് ആരംഭിക്കും. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

https://twitter.com/RyBookFair/status/1836067594115178684

2024 സെപ്റ്റംബർ 26-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഒക്ടോബർ 5 വരെ നീണ്ട് നിൽക്കും. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം അറബ്, അന്താരാഷ്ട്ര പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നതാണ്. എണ്ണൂറ് പവലിയനുകളാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയറിൽ ഒരുങ്ങുന്നത്.

ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രധാന അതിഥിയായി ഖത്തർ പങ്കെടുക്കുന്നതാണ്.